നഷ്ടമായത്
(21-01-2015)
ഒടുവിൽ ആ യാഥാർത്ഥൃം ഞാൻ തിരിച്ചറിഞ്ഞു.
അത് നഷ്ടമായിരിക്കുന്നു..........
എന്നാലും ........മനസ്സ്............
അതുൾക്കൊള്ളാൻ തയ്യാറേയല്ല.
ഇനിയിപ്പോൾ
ഏന്താണൊരു വഴി....
നഷടപ്പെട്ടു
എന്നു പറഞ്ഞ്
പത്രമാദ്ധൃമങ്ങളിൽ
ഒരു പരസൃം കൊടുത്താലോ....
കാരൃമുണ്ടെന്ന്
തോന്നുന്നില്ല.
കാരണം....., എന്ത്, എപ്പോൾ, എങ്ങനെ,
എവിടെവെച്ച്
എന്നെല്ലാം അറിയാതെ....
വേണ്ട.
അതല്ല....,
പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താലോ....
അതും
വെറുതെയാവും.
ശരി...., ഒരു പരാതി എഴുതിത്തരൂ.... അന്വേഷിയ്ക്കാം....
ആരെയെങ്കിലും
സംശയമുണ്ടോ....
ശ്രദ്ധിയ്ക്കാഞ്ഞിട്ടല്ലേ....
ഉത്തരവാദിത്തമില്ലായ്മയല്ലേ....
മനുഷൃർക്ക്
പണിയുണ്ടാക്കാൻ......
അറിയാവുന്ന നമ്പരുകളിലൊക്കെ
വിളിച്ചു നോക്കി.
പലരും
പരിധിയ്ക്കു പുറത്തായിരുന്നു.
അല്ലെങ്കിൽ
ബിസി.....,റെയ്ഞ്ചില്ല....,
ഇനി
കിട്ടിയാൽതന്നെ,
അയ്യോ....കഷ്ടായി...എവടൃൊക്കൃാ
പോയേർന്ന്....
എല്ലാടത്തും
നല്ലോണം ഒന്നൂടി....
തെരഞ്ഞൂ.......
മച്ചിലും
മാറാപ്പിലും മുക്കിലും മൂലയ്ക്കും മുങ്ങിത്തപ്പി.
കുട്ടിക്കാലത്ത്
കൗതുകം തോന്നി പെറുക്കി സൂക്ഷിച്ചിരുന്ന
തീപ്പെട്ടിച്ചിത്രങ്ങളും
ബീഡിക്കവറുകളും മുതൽ
സ്ലേറ്റ്-പെൻസിൽ-കളർചോക്ക്കഷണങ്ങൾ
തുടങ്ങി
മാനം കാട്ടാതെ
സൂക്ഷിച്ച സ്വപ്നങ്ങളും പ്രതീക്ഷകളുംവരെ
തലകീഴ്മറിച്ചു
തെരഞ്ഞു.
അകത്തെങ്ങുമില്ലെന്നുറപ്പായി.
ഇനി, പുറത്താണ് തെരയാനുള്ളത്.....
ആറ്റിൻകരയിലും
അമ്പലപ്പറമ്പിലും
ആരാന്ടെ
വീട്ടിലടുക്കളത്തിണ്ണയിൽ
ആവശൃമില്ലാതെ
കുറെ കയറി നിരങ്ങിയതാണല്ലോ.....
എങ്ങാനും ഓർമയില്ലാതെ........
വായനശാലകൾ,
ഗ്രനധപ്പുരകൾ,
കളിയരങ്ങുകൾ,
കാത്തിരിപ്പുകേന്ദ്രങ്ങൾ,
കവിയരങ്ങുകൾ,
സാഹിതീക്ഷേത്രങ്ങൾ,
നഗരവീഥികൾ,
നാടകശാലകൾ
അലഞ്ഞ ദിക്കുകൾ
ഒരുപാടുണ്ടല്ലോ.......
കയറിയിറങ്ങിക്കിതച്ചതു
മിച്ചം.
വായിച്ചുകൊണ്ടതും
വേണ്ടാതെവാരിനിറച്ചതും
വീണ്ടുംമറിച്ചു
തെരഞ്ഞു.......,
വിട്ടുപോയതാളുകൾക്കിടയിലെങ്ങാനും....ഏയ്.....
ഒക്കെ
വെറുതെ....പാഴ്വേലകളായിരുന്നു.
സങ്കടവും
ദേഷൃവും....
സഹികെട്ട്
പൂമുഖത്തെ ചാരുകസേരയൽ
മലർന്ന്
മേലോട്ടുനോക്കി കഴുക്കോലെണ്ണി കാലം കഴിക്കവേ
ഒരു നാളൊരു വെളിപാടുണ്ടായി....
' ഇനിപ്പൊ ഒറ്റ വഴിമാത്രേ ള്ളൂ
രണ്ട് വയസ്സായ
പേരക്കുട്ടിണ്ട്, അയാളോട്
ചോയ്ക്കന്നെ.
ചെലപ്പൊ കയ്യ്
പിടിച്ച് വലിച്ച് കൊണ്ടവും.....എവടയ്ക്കേങ്കിലും....
“----അച്ചച്ചാ.......ബാ......ബാ......”
വരട്ടെ......ന്നല്ലങ്കി
നാളെ വരൂലോ.....വികൃതി......'
No comments:
Post a Comment