Thursday, December 17, 2015

സഹൃദയരെ,

സാമാനൃം സുദീർഘവും അവിചാരിതവുമായ
ഒരു ഇടവേളയ്ക്കുശേഷം
സിദ്ധാർത്ഥ  ലാംഗ്വിജ് ലബോറട്ടറി
കൊളത്തൂർഓണപ്പുട-യിലുള്ള
കൂടുതൽ വിശാലവും സൗകരൃപ്രദവുമായ കെട്ടിടത്തിൽ
പുതുവർഷദിനത്തിൽ (2016 ജനുവരി 1ന്)
വീണ്ടും പ്രവർത്തനസജ്ജമാവുന്നു.

ഇക്കാലമത്രയും സിദ്ധാർത്ഥയുമായി സഹകരിച്ച
എല്ലാ സഹൃദയരോടും
അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുകയും
തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഡിറക്ടർ,
സിദ്ധാർത്ഥ ലാംഗ്വിജ് ലബോറട്ടറി,
ഈസ്സഹാജി ഷോപ്പിങ് കോംപ്ളകസ്,ഓണപ്പുട,കൊളത്തൂർ പോസ്ററ് (679 338)
(ഫോൺഃ 9946729988, 04933204229. ഇ-മെയ്ൽഃ siddharthalanlab@gmail.com)
..................................................................................................................................................................
(ക്ളാസ് വിവരത്തിന് മറുപുറം നോക്കുക.)



Monday, December 7, 2015

siddhartha bulletin 

After a fairly long and unprecedented break,
SIDDHARTHA LANGUAGE LABORATORY
is all set for a renaissance
at a more spacious and comfortable building premise
at ‘Onappuda’ on New Year day, the 1st of Jan 2016
the premise being familiar and much convenient to all.

SIDDHARTHA hereby extends its sincere gratitude to all
for the support and co-operation offered so far and
anticipates the same in the future too.
Director
SIDDHARTHA LANGUAGE LABORATORY
Classes offered:                                                                                             
Communicative English and Grammar for
Sub-junior Batch (classes 5, 6&7)
[On school days from 4.30 to 6.00 pm]
Junior Batch (classes 8, 9&10)       
[On Mondays, Wednesdays and Fridays from 7.30 to 9.00 pm]
Senior Batch (classes Plus I & II and Degree)
[On Tuesdays, Thursdays and Saturdays from 7.30 to 9.00 pm]
General Batch (employees, teachers and others)
[On Sundays from 9am to 12.30 noon]
...................................................................................................................................
SIDDHARTHA LANGUAGE LABORATORY
(1ST floor, Eessa Shopping Complex, Onappuda, Kolathur P.O., 679 338)
[Ph: 9946729988, 04933 204229; e-mail- siddharthalanlab@gmail.com]
N.B.: Short- term Communicative English and Grammar courses for schools and colleges undertaken


My Poems "SAANKHYAM"

സാംഖൃം
(November-2015)
അക്കങ്ങൾ ചതിയൻമാരാണ്
ഓരോന്നായി പരിശോധിച്ചുനോക്കാം

ഒന്ന്.....
ഒന്നിന്,അച്ചടക്കവും അനുസരണയുമുള്ള
ഒരു സൈനികമേധാവിയുടെ
ക്രൂരമായ നിസ്സംഗതയാണ്,
മനുഷൄത്വഹീനമായ ധാർഷൃമാണ്,
അധികാരഗർവ്വാണ്,
സർവോപരി ഒന്നാമനെന്ന ഭാവവും.

ണ്ട്.....
ണ്ട് ഒരു തലതിരിഞ്ഞ കൊളുത്താണ്,
ആര്ം ഏതുനിമിഷവും ചെന്നു കുടുങ്ങാവുന്ന
ഇരപോലും കോർക്കാത്ത ഒരു ചൂണ്ടക്കൊളുത്ത്.....
സൂക്ഷിച്ചില്ലെങ്കിൽ ചതിയിലകപ്പെടും.

മൂന്ന്.....
മൂന്നിന് അവിഹിതഗർഭംപേറുന്ന ഒരു യോഗിനിയുടെ രൂപഭാവങ്ങളാണ്.
ഏതു നിമിഷവും പൊട്ടിത്തെറിയ്ക്കാവുന്ന
ഒരമിട്ടിനെയും ഇത് ഓർമിപ്പിയ്ക്കുന്നു.


നാല്.....
നാല്, ഒരു സ്വേച്ഛാധിപതിയുടെ ഇരിപ്പിടത്തെ,
ഒരധികാരസിംഹാസനത്തെ ഓർമിപ്പിയ്ക്കുന്നു,
കാണുമ്പോൾത്തന്നെ മുട്ടു വിറയ്ക്കും.
കൂടാതെ ഒരുവശത്ത് അധികാരദണ്ഡുപോലൊന്ന്
ചാരിവെച്ചിട്ടുമുണ്ട്, പോരേ.....

അഞ്ച്.....
അഞ്ചാകട്ടെ, പൃഷ്ടത്തിലൊരു വൃത്തികെട്ട കണ്ണുമായി
വൃത്തമോ ചതുരമോ എന്ന് തീർത്തുപറയാനാവാത്തവിധം
ഒരു ദുരൂഹതയായി തുടരുന്നു.

ആറ്.....‍
ഇത് കെണിവെച്ച് ഇരകളെ പിടിയ്ക്കാൻ കാത്തിരിയ്ക്കുന്ന
കപടസദാചാരിയായ ഒരു കള്ളസനൃാസിയാണ്.
ആകർഷണവലയത്തിൽ കുടുങ്ങി
അകത്തുകടക്കാനുള്ള കൗതുകംകൊണ്ട്
അങ്ങനെ ചെയ്തുപോകരുത്....,
അകത്തായിപ്പോകും.

ഏഴ്.....
ഏഴിൻടെ നിൽപുകണ്ടാൽ
ചുമർചാരിനിൽക്കുന്ന ഒരു കൂട്ടിക്കൊടുപ്പുകാരനെയാണ് ഓർമ്മവരിക.
മുഖം താഴ്ത്തി....ഒളിഞ്ഞുനോക്കി....അങ്ങനെ....

എട്ട്.....
എട്ടിൻടെ കാരൃം പറയാനേ ഇല്ല.
അതൊരു ഉൂരാക്കുരുക്ക് തന്നെ.
പോരെങ്കിൽ
ഒരു കൈവിലങ്ങിനോടുള്ള ഒടുങ്ങാത്ത സാദൃശൃവും....
നീതിനൃായവൃവസ്ത്ഥയുടെ ഉൂരാക്കുരുക്കുപോലെ
അത് നിരന്തരം മനുഷൃനെ വേട്ടയാടിക്കോണ്ടിരിക്കുന്നു.

ഒൻപത്.....
അവൾ സുന്ദരിയാണ്,
അണിഞ്ഞൊരുങ്ങിയ ഒരഭിസാരികയെപ്പോലെ, ആളൊഴിഞ്ഞ ഇടവഴികളിലും തിരക്കേറിയ നഗരക്കുരുക്കുകളിലുംചമഞ്ഞുനിന്ന്
നമ്മെ സദാ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു
കണ്ണെറിഞ്ഞുടക്കിവലിച്ച്....കള്ളനാണംനടിച്ച്....
മ്ളേച്ഛം എന്നല്ലാതെന്തുപറയാൻ....
*****************************************************************************************************
അനുബന്ധം.....
ടെലഫോൺ നമ്പർ....,ആധാർനമ്പർ....,എക്കൗണ്ട്നമ്പർ....,
പാൻകാഡ്...., പിൻകോഡ്....,
ഈ അക്കക്കൂട്ടങ്ങൾ
നമ്മുടെ ദൈനംദിന  വൃവഹാരങ്ങളിൽ അതിരഹസൃമായി നുഴഞ്ഞുകയറി
ആധിപതൃത്തോടെ വിലസുകയാണ്.
ണ്ടൊക്കെ ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും മാത്രമായിരുന്നു.....
ഇന്നാകട്ടെ, ഓരോരുത്തരും നെടുനീളൻ സംഖൃകളായി
രൂപാന്തരപ്രാപ്തി കൈവരിച്ചു കഴിഞ്ഞിരിയ്ക്കുന്നു.

മുൻപൊക്കെ അക്ഷരങ്ങളായിരുന്നു.
ഐ.എ.എസ്...., എം.ബി.ബി.എസ്....,ബി.ബി.സി.....,ഐ.എസ്.ആർ.ഒ......
ചുരുളഴിച്ച് നിവർത്തി അർത്ഥം കണ്ടെത്താമായിരുന്ന,
അവയ്ക്ക് അഴകും ആശയവുമുണ്ടായിരുന്നു.
അക്കങ്ങളാവട്ടെ,അർത്ഥശൂനൃങ്ങളാണ്, ആശയരഹിതങ്ങളാണ്.
അവയെ വിഗ്രഹിയ്ക്കാൻ, ഡീകോഡ് ചെയ്യാൻ,
പൈതഗോറസിനുപോലുമാവില്ല.
അവ നമ്മുടെ അസ്തിത്വങ്ങളിൽവരെ നുഴഞ്ഞുകയറി
നമ്മുടെ അപരനാവുന്നു...., നമ്മുടെ ഉൾക്കാമ്പിലേയ്ക്കുള്ള
കൈവിട്ട താക്കോലാകുന്നു....,വരലബ്ധികൈവന്ന ഭസ്മാസുരനെപ്പോലെ
നമ്മുടെ നിറുകിലേയ്ക്കുതന്നെ വിരൽചൂണ്ടുന്നു.
അനുനിമിഷം പെറ്റുപെരുകുന്ന വൈറസുകളെപ്പോലെ
അവയുടെ നിരകൾ നീണ്ടു നീണ്ടുവരുന്നു.
കണ്ണിൽ കണ്ടതെല്ലാം ആർത്തിപൂണ്ടു വാരിവലിച്ച് തിന്ന്
ഭൂമിയെ മരുഭൂമിയാക്കിക്കൊണ്ടിരിയ്ക്കുന്ന
ഭീമൻ ദിനോസറുകളായി.........നാളെ, ഇവ........

********************************************************

My Poems "NASHTAMAAYATHU"

നഷ്ടമായത്
(21-01-2015)

ഒടുവിൽ ആ യാഥാർത്ഥൃം ഞാൻ തിരിച്ചറിഞ്ഞു.
അത് നഷ്ടമായിരിക്കുന്നു..........
എന്നാലും ........മനസ്സ്............
അതുൾക്കൊള്ളാൻ തയ്യാറേയല്ല.

ഇനിയിപ്പോൾ ഏന്താണൊരു വഴി....
നഷടപ്പെട്ടു എന്നു പറഞ്ഞ്
പത്രമാദ്ധൃമങ്ങളിൽ ഒരു പരസൃം കൊടുത്താലോ....
കാരൃമുണ്ടെന്ന് തോന്നുന്നില്ല.
കാരണം....., എന്ത്, എപ്പോൾ, എങ്ങനെ,
എവിടെവെച്ച് എന്നെല്ലാം അറിയാതെ....
വേണ്ട.
അതല്ല...., പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താലോ....
അതും വെറുതെയാവും.
ശരി...., ഒരു പരാതി എഴുതിത്തരൂ.... അന്വേഷിയ്ക്കാം....
ആരെയെങ്കിലും സംശയമുണ്ടോ....
ശ്രദ്ധിയ്ക്കാഞ്ഞിട്ടല്ലേ....
ഉത്തരവാദിത്തമില്ലായ്മയല്ലേ....
മനുഷൃർക്ക് പണിയുണ്ടാക്കാൻ......

അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു നോക്കി.
പലരും പരിധിയ്ക്കു പുറത്തായിരുന്നു.
അല്ലെങ്കിൽ ബിസി.....,റെയ്ഞ്ചില്ല....,
ഇനി കിട്ടിയാൽതന്നെ,
അയ്യോ....കഷ്ടായി...എവടൃൊക്കൃാ പോയേർന്ന്....
എല്ലാടത്തും നല്ലോണം ഒന്നൂടി....

തെരഞ്ഞൂ.......
മച്ചിലും മാറാപ്പിലും മുക്കിലും മൂലയ്ക്കും മുങ്ങിത്തപ്പി.
കുട്ടിക്കാലത്ത് കൗതുകം തോന്നി പെറുക്കി സൂക്ഷിച്ചിരുന്ന
തീപ്പെട്ടിച്ചിത്രങ്ങളും ബീഡിക്കവറുകളും മുതൽ
സ്ലേറ്റ്-പെൻസിൽ-കളർചോക്ക്കഷണങ്ങൾ തുടങ്ങി
മാനം കാട്ടാതെ സൂക്ഷിച്ച സ്വപ്നങ്ങളും പ്രതീക്ഷകളുംവരെ
തലകീഴ്മറിച്ചു തെരഞ്ഞു.
അകത്തെങ്ങുമില്ലെന്നുറപ്പായി.
ഇനി, പുറത്താണ് തെരയാനുള്ളത്.....

ആറ്റിൻകരയിലും അമ്പലപ്പറമ്പിലും
ആരാന്ടെ വീട്ടിലടുക്കളത്തിണ്ണയിൽ
ആവശൃമില്ലാതെ കുറെ കയറി നിരങ്ങിയതാണല്ലോ.....
എങ്ങാനും ഓർമയില്ലാതെ........
വായനശാലകൾ, ഗ്രനധപ്പുരകൾ,
കളിയരങ്ങുകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ,
കവിയരങ്ങുകൾ, സാഹിതീക്ഷേത്രങ്ങൾ,
നഗരവീഥികൾ, നാടകശാലകൾ
അലഞ്ഞ ദിക്കുകൾ ഒരുപാടുണ്ടല്ലോ.......
കയറിയിറങ്ങിക്കിതച്ചതു മിച്ചം.

വായിച്ചുകൊണ്ടതും വേണ്ടാതെവാരിനിറച്ചതും
വീണ്ടുംമറിച്ചു തെരഞ്ഞു.......,
വിട്ടുപോയതാളുകൾക്കിടയിലെങ്ങാനും....ഏയ്.....
ഒക്കെ വെറുതെ....പാഴ്വേലകളായിരുന്നു.
സങ്കടവും ദേഷൃവും....

സഹികെട്ട് പൂമുഖത്തെ ചാരുകസേരയൽ
മലർന്ന് മേലോട്ടുനോക്കി കഴുക്കോലെണ്ണി കാലം കഴിക്കവേ
ഒരു നാളൊരു വെളിപാടുണ്ടായി....
' ഇനിപ്പൊ ഒറ്റ വഴിമാത്രേ ള്ളൂ
രണ്ട് വയസ്സായ പേരക്കുട്ടിണ്ട്, അയാളോട് ചോയ്ക്കന്നെ.
ചെലപ്പൊ കയ്യ് പിടിച്ച് വലിച്ച് കൊണ്ടവും.....എവടയ്ക്കേങ്കിലും....
“----അച്ചച്ചാ.......ബാ......ബാ......
വരട്ടെ......ന്നല്ലങ്കി നാളെ വരൂലോ.....വികൃതി......'