സാംഖൃം
(November-2015)
അക്കങ്ങൾ
ചതിയൻമാരാണ്
ഓരോന്നായി
പരിശോധിച്ചുനോക്കാം
ഒന്ന്.....
ഒന്നിന്,അച്ചടക്കവും
അനുസരണയുമുള്ള
ഒരു
സൈനികമേധാവിയുടെ
ക്രൂരമായ
നിസ്സംഗതയാണ്,
മനുഷൄത്വഹീനമായ ധാർഷൃമാണ്,
അധികാരഗർവ്വാണ്,
സർവോപരി ഒന്നാമനെന്ന ഭാവവും.
രണ്ട്.....
രണ്ട് ഒരു തലതിരിഞ്ഞ കൊളുത്താണ്,
ആര്ം ഏതുനിമിഷവും
ചെന്നു കുടുങ്ങാവുന്ന
ഇരപോലും കോർക്കാത്ത
ഒരു ചൂണ്ടക്കൊളുത്ത്.....
സൂക്ഷിച്ചില്ലെങ്കിൽ
ചതിയിലകപ്പെടും.
മൂന്ന്.....
മൂന്നിന്
അവിഹിതഗർഭംപേറുന്ന ഒരു യോഗിനിയുടെ രൂപഭാവങ്ങളാണ്.
ഏതു നിമിഷവും
പൊട്ടിത്തെറിയ്ക്കാവുന്ന
ഒരമിട്ടിനെയും ഇത്
ഓർമിപ്പിയ്ക്കുന്നു.
നാല്.....
നാല്, ഒരു
സ്വേച്ഛാധിപതിയുടെ ഇരിപ്പിടത്തെ,
ഒരധികാരസിംഹാസനത്തെ
ഓർമിപ്പിയ്ക്കുന്നു,
കാണുമ്പോൾത്തന്നെ
മുട്ടു വിറയ്ക്കും.
കൂടാതെ ഒരുവശത്ത്
അധികാരദണ്ഡുപോലൊന്ന്
ചാരിവെച്ചിട്ടുമുണ്ട്, പോരേ.....
അഞ്ച്.....
അഞ്ചാകട്ടെ, പൃഷ്ടത്തിലൊരു
വൃത്തികെട്ട കണ്ണുമായി
വൃത്തമോ ചതുരമോ
എന്ന് തീർത്തുപറയാനാവാത്തവിധം
ഒരു ദുരൂഹതയായി
തുടരുന്നു.
ആറ്.....
ഇത് കെണിവെച്ച്
ഇരകളെ പിടിയ്ക്കാൻ കാത്തിരിയ്ക്കുന്ന
കപടസദാചാരിയായ ഒരു
കള്ളസനൃാസിയാണ്.
ആകർഷണവലയത്തിൽ
കുടുങ്ങി
അകത്തുകടക്കാനുള്ള
കൗതുകംകൊണ്ട്
അങ്ങനെ
ചെയ്തുപോകരുത്....,
അകത്തായിപ്പോകും.
ഏഴ്.....
ഏഴിൻടെ നിൽപുകണ്ടാൽ
ചുമർചാരിനിൽക്കുന്ന
ഒരു കൂട്ടിക്കൊടുപ്പുകാരനെയാണ് ഓർമ്മവരിക.
മുഖം
താഴ്ത്തി....ഒളിഞ്ഞുനോക്കി....അങ്ങനെ....
എട്ട്.....
എട്ടിൻടെ കാരൃം
പറയാനേ ഇല്ല.
അതൊരു
ഉൂരാക്കുരുക്ക് തന്നെ.
പോരെങ്കിൽ
ഒരു
കൈവിലങ്ങിനോടുള്ള ഒടുങ്ങാത്ത സാദൃശൃവും....
നീതിനൃായവൃവസ്ത്ഥയുടെ
ഉൂരാക്കുരുക്കുപോലെ
അത് നിരന്തരം
മനുഷൃനെ വേട്ടയാടിക്കോണ്ടിരിക്കുന്നു.
ഒൻപത്.....
അവൾ സുന്ദരിയാണ്,
അണിഞ്ഞൊരുങ്ങിയ
ഒരഭിസാരികയെപ്പോലെ, ആളൊഴിഞ്ഞ ഇടവഴികളിലും തിരക്കേറിയ നഗരക്കുരുക്കുകളിലുംചമഞ്ഞുനിന്ന്
നമ്മെ സദാ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു
കണ്ണെറിഞ്ഞുടക്കിവലിച്ച്....കള്ളനാണംനടിച്ച്....
മ്ളേച്ഛം
എന്നല്ലാതെന്തുപറയാൻ....
*****************************************************************************************************
അനുബന്ധം.....
ടെലഫോൺ നമ്പർ....,ആധാർനമ്പർ....,എക്കൗണ്ട്നമ്പർ....,
പാൻകാഡ്....,
പിൻകോഡ്....,
ഈ അക്കക്കൂട്ടങ്ങൾ
നമ്മുടെ ദൈനംദിന വൃവഹാരങ്ങളിൽ അതിരഹസൃമായി നുഴഞ്ഞുകയറി
ആധിപതൃത്തോടെ
വിലസുകയാണ്.
പണ്ടൊക്കെ ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും
മാത്രമായിരുന്നു.....
ഇന്നാകട്ടെ, ഓരോരുത്തരും നെടുനീളൻ സംഖൃകളായി
രൂപാന്തരപ്രാപ്തി
കൈവരിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
മുൻപൊക്കെ
അക്ഷരങ്ങളായിരുന്നു.
ഐ.എ.എസ്...., എം.ബി.ബി.എസ്....,ബി.ബി.സി.....,ഐ.എസ്.ആർ.ഒ......
ചുരുളഴിച്ച്
നിവർത്തി അർത്ഥം കണ്ടെത്താമായിരുന്ന,
അവയ്ക്ക് അഴകും
ആശയവുമുണ്ടായിരുന്നു.
അക്കങ്ങളാവട്ടെ,അർത്ഥശൂനൃങ്ങളാണ്, ആശയരഹിതങ്ങളാണ്.
അവയെ
വിഗ്രഹിയ്ക്കാൻ, ഡീകോഡ് ചെയ്യാൻ,
പൈതഗോറസിനുപോലുമാവില്ല.
അവ നമ്മുടെ
അസ്തിത്വങ്ങളിൽവരെ നുഴഞ്ഞുകയറി
നമ്മുടെ
അപരനാവുന്നു...., നമ്മുടെ
ഉൾക്കാമ്പിലേയ്ക്കുള്ള
കൈവിട്ട
താക്കോലാകുന്നു....,വരലബ്ധികൈവന്ന ഭസ്മാസുരനെപ്പോലെ
നമ്മുടെ
നിറുകിലേയ്ക്കുതന്നെ വിരൽചൂണ്ടുന്നു.
അനുനിമിഷം
പെറ്റുപെരുകുന്ന വൈറസുകളെപ്പോലെ
അവയുടെ നിരകൾ നീണ്ടു നീണ്ടുവരുന്നു.
കണ്ണിൽ കണ്ടതെല്ലാം ആർത്തിപൂണ്ടു വാരിവലിച്ച് തിന്ന്
ഭൂമിയെ
മരുഭൂമിയാക്കിക്കൊണ്ടിരിയ്ക്കുന്ന
ഭീമൻ ദിനോസറുകളായി.........നാളെ, ഇവ........
********************************************************
No comments:
Post a Comment