സാരത്ഥ്യം
എനിയ്ക്കുമൊരു
വീടുണ്ട്
ചുറ്റുംമതിലു
കെട്ടി സുരക്ഷിതമാക്കി
മനോഹരമായി
ചായമടിച്ച പടിവാതിലും വെച്ച്
ഘനമേറിയൊരു
താഴുമിട്ട് പൂട്ടി ഭദ്രമാക്കിയ
വലിയൊരു വീട്.
കൈയേറ്റക്കാരുടെ
അധീനതയിലായിരുന്ന വീട്
ഏറെ
ബുദ്ധിമുട്ടിയാണ് പിതാമഹന്മാർ
തിരച്ചു
വാങ്ങിയതെന്ന് കേട്ടിട്ടുണ്ട്.ആർക്കറയാം...?!
പിന്നെ
കുറേക്കാലമായി
കാരണവന്മാരായിരുന്നു
ഭരണം.
ഞാൻ ഒന്നിനും
പോരാത്തവനായിരുന്നല്ലോ...
സ്ഥാനമാനങ്ങളോ
അധികാരമോ ഇല്ലാതെ
വഴിയോരത്ത് ഒരു
ചായക്കടയുമായി
ആരെയും
ശല്യപ്പെടത്താതെ ഒതുങ്ങിക്കഴിയുകയായിരുന്നല്ലോ....
അവരായി, അവരുടെ പാടായി എന്നു കരുതി
അവഗണനകളെല്ലാം
സഹിച്ച്...അങ്ങനെ.....
ഇന്നിപ്പോ....
നിനച്ചിരിയ്ക്കാതെ
വീടിൻറെ അധികാരം കൈവന്നപ്പോൾ
ഉള്ളിലൊരു
കുളിരൊക്കെ....
ഞാനും എന്തോ
ഒക്കെ ആയി എന്ന ഒരു തോന്നൽ.
ഈ നേട്ടത്തിനായി
ഞാനും ചില
കളികളൊക്കെ കളിച്ചിട്ടില്ലേ...എന്നാണെങ്കിൽ...
ശരിയാണ്. അതുപിന്നെ
അങ്ങനെയല്ലേ...
കൈ നനയാതെ മീൻ
പിടിക്കാനാവുമോ...
ഏതായാലും
ദൈവഗത്യാ
വിചാരിച്ചതുപോലെയെല്ലാംവന്നു
ഭവിച്ചൂ
എന്നു പറഞ്ഞാൽ
മതിയല്ലോ...
താൻ പാതി,
ദൈവംപാതി... എന്നുണ്ടല്ലോ....
ഏതായാലും
ഇത്രയൊക്കെ ആയി.
കാരണവസ്ഥാനവും
കൈവന്നു.
വീടുമായും
വീട്ടുകാരുമായും
പിന്നെ
അയൽക്കാരുമായും
ഒരു ബന്ധമുറപ്പിയ്ക്കലും
സൗഹൃദം
സ്ഥാപിയ്ക്കലും അത്യാവശ്യമാണല്ലോ...
എല്ലാ
അയൽപക്കങ്ങളുമായി
നിരന്തരം
ബന്ധപ്പെട്ടുകൊണ്ടേ ഇരിയ്ക്കുകയാണ്.
സൗഹൃദമൂട്ടിയുറപ്പിക്കലാണ്
പ്രഖ്യാപിത ലക്ഷ്യം.
എന്നാൽ, അതുമാത്രമല്ലെന്ന് നിങ്ങളെപ്പോലെത്തന്നെ
പലർക്കുമറിയാം.
അതുപിന്നെ
എടുത്തു പറയേണ്ടതുണ്ടോ...
വളരെ വലിയൊരു
കൂട്ടുകുടുംബമാവുമ്പോ,
പലതരക്കാരു
കാണും.
പല അഭിപ്രായങ്ങൾ,
വ്യത്യസ്ത താൽപര്യങ്ങൾ...
ഒക്കെ
മനസ്സിലാക്കി, ഒത്തുനോക്കി,
ആർക്കും അലോസരമോ
നീരസമോ തോന്നാത്തവിധം
കുടുംബഭരണം
നടത്തിക്കൊണ്ടുപോകുന്നതിലല്ലേ
ഒരു കുടുംബനാഥൻറെ,
സമർത്ഥനായ ഒരു സാരഥിയുടെ വൈഭവം...
എതിർപ്പുകളും
അഭിപ്രായ വ്യത്യാസങ്ങളും
രഹസ്യമായ
കുശുകുശുപ്പും....
ചിലപ്പോഴെങ്കിലുംപരസ്യമായ
ആക്ഷേപങ്ങളും....
ങ്ഹും....ഒക്കെ
സ്വാഭാവികമാണെന്നേ.....
ഒരു
കൂട്ടുകുടുംബമാകുമ്പോൾ പ്രത്യേകിച്ചും.....
പോരെങ്കിൽ....,
ഇന്നലെവരെ
വഴിവാണിഭവുമായി നടന്നവൻ
ഒരു
സുപ്രഭാതത്തിൽ വലിയൊരു കുടുംബത്തിൻറെ
നാഥനായിമാറുമ്പോൾ,
പിന്നെ പറയാനുണ്ടോ....
ങ്ാ..... അതൊക്കെ
അതിൻറെ വഴിയ്ക്ക് നടക്കും, അത്രതന്നെ....
ഇടയ്ക്കൊരു ചെറിയ
കാര്യം...
സ്ഥാനമാനസംബന്ധമായ ചില സൗകര്യങ്ങൾ പ്രമാണിച്ച്
ചില ചില്ലറ നീക്കുപോക്കുകളൊക്കെ
വേണ്ടിവന്നു
കുടുംബത്തിൽ
എന്നോടു കൂറള്ളവരും
എൻറെ വളർച്ചയുടെ
വിവിധ ഘട്ടങ്ങളിൽ
എന്നോടൊപ്പം
നിന്നവരുമായ എൻറെ ചില വിശ്വസ്തരുണ്ട്.
അവരെയൊക്കെ ഓരോ
സ്ഥാനത്ത് യഥാവിധി ‘ഇരുത്തി.’
ഭരണപരമായ ചില
തന്ത്രങ്ങൾ എന്നു ധരിച്ചാൽമതി
അവരുടെ ചില
താൽപര്യങ്ങൾ സംരക്ഷിയ്ക്കാൻ
എനിയ്ക്കും ചില
ബാധ്യതകളൊക്കെയില്ലേ....?
ഒരത്യാവശ്യസന്ദർഭത്തിൽ
കൂടെനിന്നവരല്ലേ
അവരെ
മുഷിപ്പിക്കുന്നത് യുക്തിയാണോ....
നിങ്ങള്
പറ......!
അത് മാത്രല്ല. ഏതു
മൂർത്തിയെക്കൊണ്ട് എപ്പോഴാണ് ഗുണമുണ്ടാവുകയെന്ന് ആർക്കറിയാം
പിന്നെ, തുറന്നു പറയാമല്ലോ, സ്വകാര്യമാണ്
ഇവറ്റകളെയൊന്നും കുടിച്ച
വെള്ളത്തിൽ വിശ്വസിച്ചുകൂടാ..
എൻറെയൊരു
പിതാമഹൻറെ കാര്യസ്തൻ
ഇത്തരം
കാര്യങ്ങളെപ്പ റ്റി വളരെ വിശദമായിത്തന്നെ
ആ പിതാമഹന് ഉപദേശങ്ങൾ നൽകിയ ചരിത്രമുണ്ട്.
അർത്ഥശാസ്ത്രമോ....എന്തോ....!
സ്വജനപക്ഷപാ തം എന്നൊക്കെ വിമർശനമുയരാം.
ഒക്കെ
സ്വാഭാവികമാണെന്നേ....
കേട്ടില്ല....,കണ്ടില്ല...., എന്നങ്ങ് തള്ളിക്കളയുക....ഹല്ല പിന്നെ....
ഇപ്പൊൾ പക്ഷേ, പ്രശ്നമതൊന്നുമല്ല.
തലതെറിച്ച കുറേ
പിള്ളേരുണ്ട്....
വേണ്ടാത്ത
കാര്യങ്ങളിൽ തലയിട്ട്,
മുതിർന്നവർക്ക്
തലവേദനയുണ്ടാക്കുക....
അതാണല്ലോ
ഇവറ്റകളുടെ ഒരു സ്വഭാവം...
കുട്ടികളായാൽ
അടക്കവും ഒതുക്കവും വേണം
അനുസരണ, മുതിർന്നവരോടു ബഹുമാനം.....
അതൊക്കെയല്ലേ
നല്ല കുട്ടികളുടെ ലക്ഷണം....?
നന്നായി പഠിച്ച്,
നല്ല മാർക്കുവാങ്ങി,
നല്ല നല്ല ഉദ്യോഗങ്ങളുമായി,
ഉയർന്ന നിലകളിലെത്തി.....
അതല്ലേ അതിൻറെ
ഒരു..... ഒരു...
ഹല്ല....നിങ്ങൾ
പറ....
അതല്ലേ, അവർക്കും കുടുംബത്തിനും ഒക്കെ അഭിമാനിയ്ക്കാനും....
എത്രയെത്ര വൻകിട
ആസ്പത്രികളും
സ്വകാര്യ
സ്ഥാപനങ്ങളുമാണ്
അവരെ
സ്വീകരിയ്ക്കാനായി കാത്തിരിയ്ക്കുന്നത്...
ഒക്കെ എൻറെ
സുഹൃത്തുക്കളും
നമുക്കു
വേണ്ടപ്പെട്ടവരുമാണെന്നേ...
വേണ്ടത് എന്തും
അവർ ചെയ്തുകൊടുക്കും
തഞ്ചത്തിലും
തരത്തിലും നിന്നുകൊടുക്കണമെന്നു മാത്രം
പറഞ്ഞ് വരുന്നത് മനസ്സ്ലാവുന്നുണ്ടല്ലോ, അല്ലേ....
ഈ
തലമുറിയന്മാർക്ക് അതുവല്ലതുമറിയണോ...
വെറതേ, കുത്തിത്തിരിപ്പുണ്ടാക്കുക...
മന്ഷ്യർക്കിവിടെ
നൂറുകൂട്ടം കാര്യങ്ങൾ കിടക്കുന്നു.
അതനിടയിലാണ് ലാണ്....
അഭിപ്രായ
സ്വാതന്ത്യ്രമോ...മൗലികാവകാശമോ...
എന്തൊക്കെയോ
പറയുന്നത് കേട്ടു.
സ്കൂളിലെ ചില
മാഷമ്മാരാണ് ഇതിൻറെയൊക്കെ പിന്നിൽ.
പിന്നെ എന്നോട്
വ്യക്തിപരമായി അസൂയയുള്ള ചിലരും
കൂട്ടത്തിലുണ്ട്
എന്ന് കൂട്ടിക്കോളൂ...
ആദ്യമൊന്നും
അതത്ര കാര്യമാക്കിയില്ല കെട്ടോ....
നമ്മുടെ
കുട്ടികളല്ലേ...എന്നു കരതി മിണ്ടാതിരുന്നു.
ഹേ....പിന്നേം
തൊടങ്ങീലോ...പണ്ടാരടങ്ങാനായിട്ട്
മൂത്തവനേയും ചില സിൽബന്ദികളേയും പിടിച്ച്
വടക്കുപുറത്തെ
ഒഴിഞ്ഞ പത്തായപ്പുരയിൽ
കൊണ്ടുപോയി
അടച്ചിട്ടു.അവടക്കെടക്കട്ടെ.
ചെറുമട്ടത്തിലൊന്നു
പെരുമാറീന്നാണ് കേട്ടത്.
അതേതായാലും
നന്നായി.
ചൊല്ലിക്കോട്,
തല്ലിക്കൊട്, തള്ളിക്കൊട്... എന്നാണല്ലോ
ഇവറ്റകളെയൊക്കെ നേരെയാക്കാൻ ഇതൊക്കത്തന്നേള്ളൂ വഴി.
നശൂലങ്ങള്....
അല്ല ങ്കിൽ ത്തന്നെ ഓരോന്ന് കിട്ടാൻ
കാത്ത് നിൽക്കുകയാണ് ശത്രുക്കൾ
ഇനിയിപ്പൊൾ,
ഇതിൻറ പേരിൽ എന്തെങ്കിലും ഒക്കെ
പരദൂഷണങ്ങളും ബഹളവും
ഒക്കെ ഉണ്ടാവും
ങ്ാ...വരട്ടെ...വരുന്നേടത്ത്
വെച്ച് കാണാം. അത്രതന്നെ.
തറവാട്ട് കാരണവർക്കും
ഉണ്ടല്ലോ ചില അധികാരങ്ങളൊക്കെ..
05-03-2016
05-03-2016
No comments:
Post a Comment