Sunday, November 27, 2011

My Poems "YUGSSAAKSHI"

യുഗസാക്ഷി
കുരുതിചോരയിലുറച്ചുയര്‍ന്നു
തുരുത്തുകളെ കൂട്ടിയിണക്കി
ഉറ്റവരും ഉടയോരുമില്ലാതെ
ആഴങ്ങളില്‍ വെരാഴ്ത്തി
ഒരൊറ്റയാനായി........അങ്ങനെ........

ചരിത്രസന്ധികളെ വിളക്കിച്ചേര്‍ത്
മണല്‍പ്പരപ്പില്‍ സഹാനമായി
വെന്മേഘത്താളില്‍ കവിതരചിച്ച്‌
നിളക്ക് കുറുകെ..................................
മേയ്യഴക്; നെഞ്ഞുറപ്പ്__
കൈമിടുക്ക്; കാല്‍ക്കരുത്ത്___
വിളക്കുകാല്‍ത്തുടര്‍ച്ച;
തീരാക്കൈവരിസുരക്ഷ; കിടാങ്ങള്‍ക്ക്
ഷവര്‍-വെളിച്ച നിലാത്തുരുത്തുകള്‍
ഇടവിട്ടിരുള്‍ക്കയങ്ങള്‍; സ്വകാര്യങ്ങള്‍ക്ക്
കാരിരുംപിന്നകക്കരുത്ത്
കീഴെനില്പോര്‍ക്കുള്‍ക്കിടിലം
നിഗൂഡനെടുനീളഗാംഭീര്യമായ്
കറയറ്റവിസ്വാസമായ്.........................................!
പാലം, സാക്ഷി.
യുഗായനങ്ങള്‍ക്ക്
രഥവേഗങ്ങള്‍ക്ക്, ഋതുഭേദങ്ങള്‍ക്ക്...
പകയ്ക്ക് പടയോട്ടത്തിന്
മണല്‍പ്പുറമാമാങ്കങ്ങള്‍ക്ക്
കലയ്ക്ക് കാവ്യത്തിന്
കാമത്തിനു കടത്ത്-ന് കാടത്തത്തിനു
കൊല്ലിനും കൊലക്കും സാക്ഷിപാലം.
മാര്‍ഗ്ഗഭ്രംശങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും
അറിയാക്കുരുതികള്‍ക്കും പാലം മറ-പിന്നെ-
യറിയാക്കുരുക്കുകള്‍ക്കും തീരാക്കപ്പങ്ങള്‍ക്കും
ഉഭായകക്ഷിയുച്ചകൊടികള്‍ക്കും.............
അഗമ്യഗമനത്ത്തിന്‌, അരുതായ്മകള്‍ക്ക്-പിന്നെ-
യാത്ല്‍മഹത്യക്കും.
എങ്കിലും _______________________________
വിളങ്ങിച്ചേരും കണ്ണി
അകന്നകരകള്‍ക്ക് അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക്
വിടവറിയാതോടിയടുക്കും തലമുറക്കുത്തൊഴുക്കിന്
അകലുവാനാവാത്ത ഉണ്മള്‍ക്ക്
അടുക്കാനറിയാത്ത തന്മകള്‍ക്ക്
ഇരുളൂറിയുറഞ്ഞ തുരങ്കങ്ങള്‍ക്ക്
പിടിവാശികള്‍ക്ക്
നിര്മമന്‍ നിരാമയന്‍ നിഷേധി
കുത്തൊഴുക്കിന്‍ ധാര്‍ഷ്യത്തിന് തടയിട്ട്
ആഴക്കയങ്ങള്‍ക്ക് മൂക്കുകയറിട്ട്
അനുസരണക്കേടായി
കാലാതിവര്‍ത്തിയായ്
അമിതഭാരങ്ങള്‍ക്ക് ചുമലുകൊടുത്ത്
അരിവായന്തസ്സായഭിമാനമായ്‌........................അങ്ങനെ !
ഒരുദിനം
പകരക്കരനെത്തി
പൊടിപ്പും തൊങ്ങലും പഠിപ്പും പത്രാസുമായ്‌--
പുത്തന്‍ ചുമലില്‍ ഭാരമേല്‍പിച്ചു പിന്‍മാറുമ്പോള്‍
നെടുവീര്‍പ്പോ നിരാശയോ ?
പിന്നെ
മുഖങ്ങളടഞ്ഞു
പ്രഭാതസവാരിക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും
സായാഹ്നസൊള്ളലുകള്‍ക്കുമുള്ള ആകാശപ്പാര്‍ക്ക്കുറച്ചുകാലംകൂടി
ഒടുവില്‍
ജര നര വാര്‍ധക്യം വല്ലായ്മ
കാല്‍ക്കീഴിലെ മണലരിച്ച്, വ്രണം പഴുത്ത്..........
ദ്രവിച്ച കാല്‍മുട്ട് ഒന്ന്‌മടങ്ങി............
ഒരു ചെറു ഞരക്കം...........
നടുവറ്റ്...............

No comments:

Post a Comment